കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി – വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്നുവെന്നും സുരേന്ദ്രനുവേണ്ടി അതു പിൻ വലിച്ചതായും അദ്ദേഹം അറിയിച്ചു.
1994 മുതൽ വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങളും പരാതികളും നൽകിവരികയാണെന്നും അവയ്ക്കൊന്നും സർക്കാരുകളിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ അനുഭാവപൂർണമായ സമീപനങ്ങൾ ഉണ്ടാവാത്തതിനാലാണ് ഒരു ബദൽ എന്ന നിലക്ക് എൻ. ഡി. എ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച മുതൽ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.

