ന്യൂഡൽഹി: മൊബൈൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ ദല്ലുപുര സ്വദേശിയായ പവൻ കുമാർ (28) ആണ് മരിച്ചത്. കസിൻ ഹിമാൻഷുവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് വീഡിയോ പകർത്തുന്നതിനിടെയായിരുന്നു അപകടം.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. പവൻ തോക്കിൽ പിസ്റ്റൾ നിറയ്ക്കുന്നതും, അത് നെഞ്ചിനോട് ചേർത്ത് വെച്ച് പുഞ്ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. ഏകദേശം 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്തിയത് കസിനായ ഹിമാൻഷുവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീഡിയോ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ തോക്ക് പൊട്ടുകയും പവന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് വെടിയേൽക്കുകയുമായിരുന്നു.
വസുന്ധര എൻക്ലേവിലുള്ള ധരംശില ആശുപത്രിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ആശുപത്രിയിലെത്തുമ്പോഴേക്കും പവൻ അബോധാവസ്ഥയിലായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരണം സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തുനിന്നും ലൈസൻസുള്ള പിസ്റ്റൾ, 10 ലൈവ് കാട്രിഡ്ജുകൾ, വീഡിയോ പകർത്തിയ മൊബൈൽ ഫോൺ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിമാൻഷുവിന് അടുത്തിടെയാണ് തോക്കിന് ലൈസൻസ് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
#Delhi #WATCH पिस्टल के साथ विडियो बनाने के चक्कर में गई युवक की जान। ईस्ट दिल्ली के दल्लूपुरा इलाके में कल पिस्टल देखने के दौरान युवक ने खुद को ही गोली मार ली। दोस्त को पिस्टल का लाइसेंस मिला था। विडियो बनाते हुए एक युवक को कहते हुए सुना भी जा रहा है कि भाई चलाना मत, लेकिन फिर… pic.twitter.com/nLTmoopr73
— Kunal Kashyap (@kunalkashyap_st) March 17, 2026

