‘തകർന്നുപോയ ഘട്ടങ്ങളിൽ എന്നെ സഹായിച്ചത് സച്ചിൻ സർ ആണ്’; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

0
8

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 46 പന്തിൽ 5 ഫോറും 8 സിക്‌സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്.

ഇപ്പോഴിതാ തകർന്നു പോയ ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയത് സച്ചിൻ ടെണ്ടുൽക്കർ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ സമയത്താണ് താരം ഇത് വെളിപ്പെടുത്തിയത്.

“ഞാൻ സച്ചിൻ സാറുമായി സംസാരിക്കാറുണ്ടായിരുന്നു, അത് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ ടീമിൽ കളിക്കാതിരുന്ന സമയത്ത് പോലും അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. ഇന്നലെയും അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു,” സഞ്ജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here