ഐപിഎൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് പുതിയ ഉടമസ്ഥാവകാശത്തിലേക്ക്. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് റെക്കോർഡ് തുകയ്ക്ക് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ഏകദേശം 15,286 കോടി രൂപ (1.63 ബില്യൺ യുഎസ് ഡോളർ) ആണ് വിൽപന തുകയായി കണക്കാക്കപ്പെടുന്നത്.
ഐപിഎൽ ടീമുകളുടെ വിൽപന മൂല്യത്തിൽ രാജസ്ഥാൻ റോയൽസ് ഇപ്പോൾ ഒന്നാമതെത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ 100 ശതമാനം ഓഹരികളും സൊമാനി കൺസോർഷ്യം ഏറ്റെടുത്തു. മുൻപ് ടീമിൽ ചെറിയ ഓഹരി പങ്കാളിത്തം സൊമാനിക്കുണ്ടായിരുന്നു. കരാർ ഒപ്പിട്ടെങ്കിലും ഔദ്യോഗികമായ കൈമാറ്റ നടപടികൾ പൂർത്തിയാകാൻ സമയമെടുക്കും. 2026 സീസണിന് ശേഷം മാത്രമേ പുതിയ ഉടമകൾ പൂർണ്ണമായും ചുമതലയേൽക്കൂ എന്നാണ് റിപ്പോർട്ടുകൾ.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിൽപനയും അന്തിമഘട്ടത്തിലാണ്. രാജസ്ഥാൻ റോയൽസിനേക്കാൾ ഉയർന്ന തുകയ്ക്കായിരിക്കും ആർസിബി വിൽക്കപ്പെടുക എന്നാണ് സൂചനകൾ. ഒരു ബില്യൺ യുഎസ് ഡോളറിലധികം തുകയ്ക്ക് വിൽക്കപ്പെടുന്ന ആദ്യ ഐപിഎൽ ടീമായി രാജസ്ഥാൻ റോയൽസ് മാറി. ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ നിർണ്ണായക നീക്കം നടന്നത്.

