തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും കേരള പോലീസ് നോട്ടീസ് അയച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കിയിട്ടില്ല.
പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താക്കളെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി ബന്ധത്തില്‍ രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സീല്‍ ഭരണഘടനാ സ്ഥാപനത്തിന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ വന്നത്.
ക്ലറിക്കല്‍ പിഴവെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി സമ്മതിച്ച നടപടിയുടെ വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇന്നലെ രാവിലെയാണ് എക്‌സിന്റെ ഇമെയില്‍ ലഭിച്ചത്. യുപി അടക്കം വിവിധ സംസ്ഥാനങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സ്വതന്ത്ര മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്.

