‘കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം’; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

0
16

തിരുവനന്തപുരം: കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ച് കെ. സുധാകരന്‍ എംപി. എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹെക്കമാന്‍ഡ് നിര്‍ദേശത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

എംപിമാര്‍ മത്സരിക്കേണ്ടന്ന തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുധാകരന്‍ പറയുന്നത്. നേതൃത്വം ചര്‍ച്ചയ്ക്ക് വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം എന്നു  സുധാകരന്‍ ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here