സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

0
12

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം. സ്വർണവില ഇന്ന് വീണ്ടുമിടിഞ്ഞു. സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി.

രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെയും വിപണിയിൽ രണ്ടു തവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു.

ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായി ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും സ്വർണവിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ തുടരാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here