ഹോളി ആഘോഷത്തിനിടെ ക്രൂരത! ചായം തെറിപ്പിച്ചതിന് നാലുവയസ്സുകാരന്റെ ദേഹത്ത് മുത്തശ്ശി ചൂടുവെള്ളമൊഴിച്ചു

0
9

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഹോളി ആഘോഷത്തിനിടെ നാലുവയസ്സുകാരനായ ഓം ഹരിഷ് വാംഗെയോട് സ്വന്തം മുത്തശ്ശി കാട്ടിയ ക്രൂരത നടുക്കമുണ്ടാക്കുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തന്റെ ദേഹത്തേക്ക് ചായം തെറിപ്പിച്ചതിൽ പ്രകോപിതയായ സിന്ധു താക്കറേ എന്ന വയോധിക, കൈവശമുണ്ടായിരുന്ന ബക്കറ്റിലെ തിളച്ച വെള്ളം കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ കൊടുംക്രൂരത പുറംലോകമറിഞ്ഞത്.

ചൂടുവെള്ളം വീണ് അരയ്ക്ക് താഴെ 45 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ കുട്ടി നിലവിൽ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വേദനകൊണ്ട് കുഞ്ഞ് കരയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

https://x.com/KrishnaBhojwan5/status/2029268089322226023?s=20

LEAVE A REPLY

Please enter your comment!
Please enter your name here