Home Gulf പ്രവാസികൾക്ക് ആശ്വാസം; എയർ അറേബ്യ സർവീസുകൾ പുനരാരംഭിച്ചു

പ്രവാസികൾക്ക് ആശ്വാസം; എയർ അറേബ്യ സർവീസുകൾ പുനരാരംഭിച്ചു

0
13

ഗൾഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾക്കിടയിലും വിമാന സർവീസുകളിൽ മാറ്റങ്ങളുമായി വിവിധ എയർലൈനുകൾ. ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് എയർ അറേബ്യ പരിമിതമായ തോതിൽ സർവീസുകൾ പുനരാരംഭിച്ചു. യാത്രക്കാർക്ക് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജന്റുമാർ എന്നിവർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരത്തെ റദ്ദാക്കിയ ടിക്കറ്റുകൾ ഉപയോഗിച്ച് റീ-ബുക്കിംഗ് നടത്താനുള്ള സൗകര്യവും എയർ അറേബ്യ ഒരുക്കിയിട്ടുണ്ട്.

അതേസമയം, സംഘർഷാവസ്ഥയെത്തുടർന്ന് ഒമാൻ എയർ തങ്ങളുടെ ദുബായ്, കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ മാർച്ച് 15 വരെ റദ്ദാക്കി. സൗദി എയർലൈൻസ് അബുദാബി, ദോഹ, കുവൈത്ത് സെക്ടറുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ വിമാനങ്ങൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.

സന്ദർശക വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ ഒരു മാസത്തെ സാവകാശം അനുവദിക്കാനുള്ള ബഹ്‌റൈൻ സർക്കാരിന്റെ തീരുമാനം പ്രവാസികൾക്ക് വലിയ ആശ്വാസമായി.

LEAVE A REPLY

Please enter your comment!
Please enter your name here