‘സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല’ ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

0
10

വിശേഷ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന പൊതു അവധി റദ്ദാക്കണമെന്ന നിർദേശവുമായി ബാലാവകാശ കമ്മീഷൻ. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവങ്ങളിൽ നൽകുന്ന പൊതു അവധി റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള ദിനങ്ങളാക്കി മാറ്റാനുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.

കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ, അംഗങ്ങളായ കെ. കെ. ഷാജു, ഡോ. എഫ്. വിൽസൺ, എന്നിവരുടെ ഫുൾ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയത്. സ്വാതന്ത്ര ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര സമരചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെക്കുറിച്ച് പഠിക്കുകയും വേണമെന്ന ഉദ്ദേശത്തോടെയാണ് അവധി റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലും ഭരണഘടനാ ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും, ഗാന്ധി ജയന്തി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. ഓണം, ക്രിസ്തുമസ്, പെരുന്നാൾ തുടങ്ങിയ ആഘോഷദിവസങ്ങളിൽ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പിലാക്കാനും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here