ചരിത്രത്തിലാദ്യമായി ഒമാൻ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു

0
4

ഒമാനിൽ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം രാജ്യം മുൻകൂട്ടി നടത്തുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅബാൻ 29) മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ, ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി 19-ന് റമസാൻ ആരംഭിക്കുമെന്നാണ് ഹിജ്‌രി മാസപ്പിറവി നിരീക്ഷണത്തിനുള്ള പ്രധാന സമിതി വ്യക്തമാക്കിയത്. വ്രതമാസം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് പ്രവാസികളടക്കമുള്ള വിശ്വാസികൾക്ക് ഏറെ സൗകര്യപ്രദമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here