കാറിനേക്കാൾ വിലയുള്ള നമ്പർ പ്ലേറ്റ്; പൊന്നും വില കേട്ട് ഞെട്ടി വാഹനപ്രേമികൾ

0
5

ഗുണ്ടൂര്‍: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ മോഹവിലക്ക് സ്വന്തമാക്കുന്നത് പുതിയ കാര്യമല്ല. സെലിബ്രിറ്റികൾ മുതൽ അതിസമ്പന്നര്‍ വരെ ഇഷ്ടപ്പെട്ട നമ്പറിനായി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ കാറിനെക്കാൾ വിലയിൽ ഫാൻസി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ കിരണ്‍ കൊല്‍പകുല.

‘DDC 001’ എന്ന വിന്‍റേജ് നമ്പര്‍ പ്ലേറ്റ് 2.08 കോടി രൂപക്കാണ് കിരൺ ലേലത്തില്‍ സ്വന്തമാക്കിയത്. രാജ്യത്ത് ഒരു നമ്പര്‍ പ്ലേറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പായ ‘ബിഗ് ബോയ് ടോയ്സ്’ (Big Boy Toys) പുതുതായി ആരംഭിച്ച ആപ്പ് വഴിയാണ് ഈ അപൂര്‍വ ലേലം നടന്നതെന്ന് കാര്‍ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു

ബിഗ് ബോയ് ടോയ്സ് ഉടമ ജതിന്‍ അഹൂജയുടെ ശേഖരത്തിലുണ്ടായിരുന്ന ‘DDC 001’ എന്ന വിന്‍റേജ് നമ്പര്‍ സ്വന്തമാക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ റെക്കോര്‍ഡ് തുക നല്‍കി കിരണ്‍ ഇത് സ്വന്തമാക്കുകയായിരുന്നു. വിഐപി നമ്പറുകള്‍ക്കും ഫാന്‍സി നമ്പറുകള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവാക്കുന്നത് ഇന്ത്യയില്‍ പതിവാണ്. പ്രത്യേകിച്ച് ‘001’ എന്ന നമ്പറിന് വലിയ ഡിമാന്‍ഡാണ് ഉള്ളത്. എന്നാല്‍ ഒരു നമ്പര്‍ പ്ലേറ്റിന് മാത്രമായി രണ്ട് കോടിയിലധികം രൂപ ചെലവാക്കിയത് വാഹനപ്രേമികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

https://x.com/IndianTechGuide/status/2018187672091562379?s=20

 

LEAVE A REPLY

Please enter your comment!
Please enter your name here