കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

0
5

കുമ്പള: ആഴ്ച്ചകൾക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവൻ വരുന്ന പാതസരമാണ് ആരിക്കാടിയിൽ റോഡരികിൽ നഷ്ടപ്പെട്ടത്.

എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ നിരാശയിലായിരുന്നു വീട്ടുകാർ.

ഇതിനിടയിൽ തെരുവ് വിളക്ക് നന്നാക്കാനായിവന്ന സാമൂഹ്യ പ്രവർത്തകനും കുമ്പളയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനുമായ കോട്ടക്കാറിലെ ഇല്ല്യാസിന് സ്വർണ്ണാഭരണം റോഡരികിൽ നിന്നും ലഭിച്ചത്.

ആദ്യം മുക്ക് പണ്ടമാണെന്ന് കരുതി. സംശയം തോന്നി കുമ്പള സിറ്റി ജ്വല്ലറി ഉടമ നദീമിനെ കണ്ട് പരിശോദിച്ചപ്പോഴാണ് ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണ പാതസരമാണെന്ന് മനസ്സിലായത്.തുടർന്ന് മുൻ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടിയെ കാര്യം അറിയിച്ചു.
തുടർന്ന് സാമൂഹ്യ നവമാധ്യമങ്ങളിൽ വിവരം അറിയിച്ചു.

അങ്ങിനെ കളഞ്ഞു കിട്ടിയ സ്വർണ്ണ പാതസരം ഉടമസ്ഥനെ നേരിട്ട് കണ്ട് കൈമാറി.

കളവും, ചതിയും വഞ്ചനയും നിറഞ്ഞാടുന്ന വർത്തമാനകാല സാമൂഹ്യ ചുറ്റുപാടിൽ കളഞ്ഞു കിട്ടിയ
രണ്ട് ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണാഭരണം ഉടമസ്ഥന് ഏൽപ്പിക്കാൻ ഇല്ല്യാസ് കാണിച്ച സത്യസന്ധതയെയും
മഹാമനസ്കതയെയും അഭിനന്ദിക്കുകയാണ് നാട്ടുകാരും പൊതു സമൂഹവും

LEAVE A REPLY

Please enter your comment!
Please enter your name here