Friday, February 6, 2026
Home Kerala അഞ്ച് പ്രവൃത്തിദിനം, ശനിയാഴ്ച അവധി; അംഗീകരിച്ച് സംഘടനകൾ

അഞ്ച് പ്രവൃത്തിദിനം, ശനിയാഴ്ച അവധി; അംഗീകരിച്ച് സംഘടനകൾ

0
17

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന നിർദ്ദേശത്തിന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ തത്വത്തിൽ അംഗീകാരം നൽകി. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഈ ധാരണയായത്. ശനിയാഴ്ച അവധി നൽകുന്നതിന് പകരമായി മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചില്ല.

അഞ്ച് പ്രവൃത്തിദിനങ്ങളിലേക്ക് മാറുമ്പോൾ പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിച്ചുരുക്കണമെന്ന സർക്കാർ നിർദ്ദേശത്തിൽ സംഘടനകൾ കടുത്ത വിയോജിപ്പ് അറിയിച്ചു. ആശുപത്രികൾ പോലുള്ള അവശ്യ സർവീസുകളുടെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഭരണ പരിഷ്കരണ കമ്മീഷനും ശമ്പള പരിഷ്കരണ കമ്മീഷനും നേരത്തെ തന്നെ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന ശുപാർശ മുന്നോട്ടുവെച്ചിരുന്നു. നിലവിൽ പ്രാഥമികമായ അഭിപ്രായ ശേഖരണമാണ് നടന്നതെന്നും, ജീവനക്കാരുടെ ആശങ്കകൾ കൂടി പരിഗണിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here