കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം

0
5

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം കനക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

സംഭവത്തിൽ ചില തൊഴിലാളികൾക്ക് നിസ്സാര പരിക്കുകളും ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിച്ച് സ്ഥലം സുരക്ഷിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.

സ്ഥിതി പൂർണ്ണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകുന്നതായും അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here