ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം

0
11

കാസർകോട്: വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കാസർകോട് കുമ്പളയിലെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, തലപ്പാടിക്കു പുറമെ, കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചതിനു പിന്നാലെ ജനുവരി ആദ്യ വാരം മുതലാണ് ജനകീയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും, സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ആരിക്കാടിയിലെ ബൂത്ത് പൂട്ടാൻ ഗതാഗത മന്ത്രലായം നിർദേശം നൽകിയത്.

രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം നിലനിർത്തി മാത്രമായിരിക്കും പുതിയ ടോൾ ബൂത്ത് പ്രവർത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നൽകിയിട്ടും അത് ലംഘിച്ചുകൊണ്ടായിരുന്നു ആരിക്കാടിയിലെ ടോൾ പിരിവ്. ഇതിനെതിരെ, പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയുടെ ഹരജി കോടതി പരിഗണനയിൽ നിൽക്കെയായിരുന്നു ടോൾ പിരിവ്.

ജനകീയ സമരത്തിന്റെ വിജയമാണ് ആരിക്കാടിയിലെ ടോൾ നിർത്താനുള്ള കേന്ദ്രത്തിന്റെ നിർദേശമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here