3 വര്‍ഷമായി അടുപ്പം; കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞ ബോഡി ബില്‍ഡര്‍ ജീവനൊടുക്കി

0
10

ബെംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതായി കാമുകി അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 26 കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി.

ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ എന്ന യുവവാണ് ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, ശനിയാഴ്ച, കാമുകിയെ കണ്ടപ്പോൾ, മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചെന്ന് അറിയിച്ചു. ഇതോടെ കിരൺ മഹാലക്ഷ്മി ലേഔട്ട് വീട്ടിലേക്ക് മടങ്ങി മുറിയിൽ കയറി ജീവനൊടുക്കി.

മുറിയിൽ നിന്ന് പുറത്തുവരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here