Sunday, February 1, 2026
Home Kerala തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്

0
14

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഇതുവരെ 12,462 പേരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. 2025 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കുകൾ പ്രകാരം 44.46 ലക്ഷം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശോധനയിൽ കണ്ടെത്താനാവാത്ത 25 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്.

പരാതികൾ അറിയിക്കാനുള്ള സമയപരിധി ജനുവരി 30-ന് അവസാനിച്ചിരുന്നു. 2002-ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്തവരുടെ ഹിയറിംഗ് ഫെബ്രുവരി 14 വരെ തുടരും. നിലവിൽ 2.52 കോടി വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഹിയറിംഗിന് ശേഷം പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ബൂത്ത് ലെവൽ ഏജന്റുമാർക്ക് പട്ടിക കൈമാറി അർഹരായവരെ കണ്ടെത്താൻ കമ്മീഷൻ ശ്രമിക്കുന്നുണ്ട്. രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണം വർധിച്ചതും നോട്ടീസ് ലഭിക്കുന്നതിലെ കാലതാമസവും പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുനൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here