ഉപ്പളയിൽ പൊതുസ്ഥലത്തേക്ക് മലിനജനം ഒഴുക്കി വിട്ടതിന് പിഴയിട്ട് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്

0
8

ഉപ്പള: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലും ദുർഗന്ധമുള്ള സാഹചര്യത്തിലും ഉപ്പള പത്വാടി റോഡിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്നുവെന്ന പരാതി പരിശോധിച്ചത് പ്രകാരം മലിനജലം ഒഴുക്കി വിടുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തി ഉടമയിൽ നിന്നും 20000 രൂപ പിഴ ഈടാക്കി. മലിനജലം ഒഴുക്കി വിടുന്നതിന് പ്രത്യേകമായി തയ്യാറാക്കിയ പൈപ്പ് ലൈൻ മുഴുവനായും നാലു ദിവസത്തിനകംനീക്കം ചെയ്യുന്നതിന് നിർദ്ദേശം നൽകി.

പത്വാടി പ്രധാന റോഡരികിലെ സ്വകാര്യ സ്ഥലത്ത് ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കിയതിന് സ്ഥലമുടമയ്ക്ക് പിഴ ചുമത്തിയിട്ടുണ്ട്.

ടൗണിലെ കടകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന കർണാടക രജിസ്ട്രേഷൻ വാനിൽ നിന്നുള്ള മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിനെ തുടർന്ന് ഡ്രൈവറിൽ നിന്നും 5000 രൂപ പിഴ ഈടാക്കി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, സ്ക്വാഡ് അംഗങ്ങളായ ടി സി ഷൈലേഷ്, ജോസ് വി എം, ഹെൽത്ത് ഇൻസ്പെക്ടർ രജനി കെ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here