കോഴിക്കോട്: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി രണ്ടത്താണി സ്വദേശി കാലടി കുഞ്ഞഹമ്മദ് മകൻ മെൻ്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായ അജ് വദ് കാലടി.
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സാറിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് അജ് വദ് കാലടി വേൾഡ് വൈഡ് ബുക്ക്
ഓഫ് റെക്കോർഡ് നേടിയത്.
ഇന്റർനാഷണൽ ട്രൈനറും മെന്റലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) റിൽ നിന്നും മെന്റലിസവും, സർട്ടിഫൈഡ് ഹിപ്നോടിസ്റ്റ് പദവിയും, വേർബൽ ഹിപ്നോട്ടിസം, നോൺവേർബൽ ഹിപ്നോട്ടിസം, ഐ ഗെയിസ് ഹിപ്നോട്ടിസം, ഹിപ്നോടിസത്തിൽ ഐ. സി. ഡി.എസ് സർട്ടിഫിക്കറ്റ് കോഴ്സും, മെസ്മറിസത്തിൽ മാസ്റ്റർ കോഴ്സും കരസ്ഥമാക്കിയ അജ് വദ് കാലടി നിലവിൽ കോട്ടക്കൽ സൈക്കോ വെൽനെസ്സ് പാർക്കിലെ സൈക്കോളജിസ്റ്റും ചൈൽഡ് തെറാപ്പിസ്റ്റും ട്രൈനറും കരിയർ ഗൈഡൻസ് മേഖലയിലും സാമൂഹ്യ മേഖലയിലും പ്രവർത്തിച്ചു വരുന്നു.
അജ് വദ് കാലടി 10 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ടാലെന്റ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ ഇതിന് മുന്നേ മെന്റലിസത്തിലും ഹിപ്നോട്ടിസത്തിലും കരസ്ഥമാക്കിയിട്ടുണ്ട്.

