മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ഉറൂസിന് ഡിസംബർ 19ന് പതാക ഉയരും

0
9

മഞ്ചേശ്വരം.ഉത്തര കേരളത്തിലെ പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി(റ) പേരിൽ നടത്തി വരാറുള്ള ഉദയാസ്തമാന
ഉറൂസിന് ഡിസംബർ 19 വെളളിയാഴ്ച പതാക ഉയരുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദർഗ കമ്മിറ്റി പ്രസിഡൻ്റും ഉറൂസ് കമ്മിറ്റി മുഖ്യ ഉപദേശകനുമായ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തും.
ഡിസംബർ 25 രാത്രി 8:30 ന്
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

ഉറൂസ് കമ്മിറ്റി മുഖ്യരക്ഷാധികാരി സയ്യിദ് എം.എ അതാവുള്ള തങ്ങൾ അധ്യക്ഷത വഹിക്കും.

അന്നേ ദിവസം നടക്കുന്ന മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ നേതൃത്വം നൽകും. ഫാറൂഖ് നഈമി മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
28 രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.

ജനുവരി 3 വൈകിട്ട് 3ന് നടക്കുന്ന മാനവ സൗഹൃദ സംഗമത്തിൽ മനുഷ്യാവകാശ പ്രവർത്തകരും പ്രഭാഷകരും മത സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
28ന് രാത്രി ദിക്ർ മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രോസി കല്ലറകൾ തങ്ങൾ നേതൃത്വം നൽകും.29ന് രാത്രി നടക്കുന്ന ഗ്രാൻഡ് ബുർദ മജ്‌ലിസിന് സയ്യിദ് ത്വാഹ തങ്ങൾ ഉൾപ്പെടെ അന്തർദേശീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

വിവിധ ദിവസങ്ങളിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ,സയ്യിദ് ഷഹീർ അൽ ബുഖാരി മള്ഹർ, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി,സയ്യിദ് അബൂബക്കർ മൗലാനാ തങ്ങൾ, സയ്യിദ് ഹമീദ് തങ്ങൾ,സയ്യിദ് ഹാമിദ് മിസ്ബാഹി തങ്ങൾ,സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി ഉജിരെ തങ്ങൾ,സയ്യിദ് ഹാമിദ് കോയമ്മ അൽ ജലാലിതങ്ങൾ ദാറുൽ ഹംദ്,സയ്യിദ് അബ്ദുറഹ്മാൻ മസ്ഊദ് അൽ ബുഖാരി കൂറത്ത് തങ്ങൾ,സയ്യിദ് ഫരീദുദീൻ പൂക്കോയ തങ്ങൾ, സയ്യിദ് നൂറിഷാ തങ്ങൾ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി,ബി.കെ അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ, യാസീൻ ജൗഹരി കൊല്ലം, ജലീൽ റഹ്മാനി വാണിയന്നൂർ, അൻവർ മുഹിയദ്ധീൻ ഹുദവി, ഷമീർ ദാരിമി കൊല്ലം, അബ്ദുൽ ഖാദർ ദാരിമി കുക്കില,ഹുസൈൻ സഅദി കെ.സി റോഡ്,അബ്ദുൽ കരീം ദാരിമി, ആയിരം ജമാഅത്ത് മുദരിസ് ബി.എൻ അബ്ദുൽ ഖാദർ മദനി, ആയിരം ജമാഅത്ത് ഖത്തീബ് അഷ്റഫ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും.

ജനുവരി 3 രാത്രി 8:30ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അന്നേദിവസം നടക്കുന്ന പ്രാർത്ഥന മജ്‌ലിസിന് സയ്യിദ് സുഹൈൽ സഖാഫ് തങ്ങൾ മടക്കര നേതൃത്വം നൽകും. കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.

ഡിസംബർ 4 രാവിലെ പ്രഭാത നിസ്കാരത്തിന് ശേഷം അസ്തമാനം വരെ ലക്ഷങ്ങൾക്ക് അന്നദാന വിതരണം നടത്തും. വാർത്താ സമ്മേളനത്തിൽ
ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ അൽ ബുഖാരി, ഇബ്രാഹിം ബട്ടർ ഫ്ലൈ, പള്ളികുഞ്ഞി ഹാജി,ഇബ്രാഹിം ഫൈസി,കാദർ ഫാറൂഖ്, അഹ്മദ് ബാവ ഹാജി,അലികുട്ടി നാഷണൽ, മുഖ്താർ എ, ഷെരീഫ് ഉദ്യാവർ,ഹൊസൂർ റഹ്മാൻ ഹാജി, മൂസ.യു, എസ്.എം ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here