കുമ്പള.കൊടിയമ്മ ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ റഹിമാൻ മുസ് ലിയാരുടെ ആണ്ടുനേർച്ചയും മത പ്രഭാഷണവും ഡിസംബർ 21മുതൽ 28 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
19 വെള്ളി ഉച്ചയ്ക്ക് 1.30 ന് മഖാം സിയാറത്തിന് മഹ്മൂദ് സഅദി നേതൃത്വം നൽകും. തുടർന്ന് ജമാഅത്ത് പ്രസിഡൻ്റ് എം.എം.കെ മൊയ്തു ഹാജി പതാക ഉയർത്തും. 21ഞായർ രാത്രി 8.ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
എം.എം.കെ മൊയ്തു ഹാജി അധ്യക്ഷനാകും.ഷൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തും.മുഹമ്മദ് സലീം അഹ്സനി പ്രാർത്ഥന നടത്തും.
ജമാഅത്ത് ജന.സെക്രട്ടറി അബൂബക്കർ പൂക്കട്ട സ്വാഗതം പറയും.
ജലാലിയ റാത്തീബിന് കെ.എസ്.ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ,മദനീയം മജ്ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി എന്നിവർ നേതൃത്വം നൽകും.
പരിപാടിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാംപ്, മഹല്ല് സംഗമം, പ്രവാസി ഫാമിലി മീറ്റ്, ബുർദ മജ്ലിസ്, പൂർവ വിദ്യാർഥി സംഗമം എന്നിവ നടക്കും.
വിവിധ ദിവസങ്ങളിൽ
ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം,
എൻ.പി.എം ശറഫുദ്ധീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുങ്കൈ,പേരോട് മുഹമ്മദ് അസ്ഹരി,ഹസനുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, യഹിയ തങ്ങൾ അൽ ഹാദി കുമ്പോൽ,
ഉസ്മാൻ ജൗഹരിനെല്ലിയാടി സംസാരിക്കും.
27 ശനി രാത്രി 8.30ന് സമാപന സംഗമം ശിഹാബുദ്ധീൻ തങ്ങൾ മുത്തന്നൂർ ഉദ്ഘാടനം ചെയ്യും.
അബ്ദുൽ മജീദ് ഫൈസി അധ്യക്ഷനാകും.
ഷെഫീഖ് ബദരി അൽ ബാഖവി കടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും.ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തും.
28 ഞായർ രാവിലെ 11ന് മൗലീദ് മജ്ലിസിന് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. തുടർന്ന് അന്നദാനം.
വാർത്താ സമ്മേളനത്തിൽ
ജമാഅത്ത് ഖത്തീബ് മഹ്മൂദ് സഅദി,വൈസ് പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ഹാജി ചിർത്താടി,ട്രഷറർ കെ.കെ അബ്ബാസ് ഹാജി,പ്രചരണ സമിതി ചെയർമാൻ കെ.ബി യൂസുഫ്, സെക്രട്ടറിമാരായ അബ്ബാസ് മാസ്റ്റർ, കരീം മാസ്റ്റർ ദർബാർകട്ട, ഗൾഫ് പ്രതിനിധി ഇബ്രാഹീം ഉക്കിണി പള്ളത്തിമാർ സംബന്ധിച്ചു.

