തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് ഡിസംബറില്‍ വോട്ടെടുപ്പ് നടക്കേണ്ടത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ മുന്നണികളും സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ഥി പട്ടിക സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം.

