കാസർകോട് : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ വാർഡ് സംവരണ നറുക്കെടുപ്പ് പൂർത്തിയായതിന് പിന്നാലെ അധ്യക്ഷ സ്ഥാനങ്ങളിലെ വനിതാ സംവരണം പ്രഖ്യാപിച്ചു. ആകെ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 19 ഇടത്ത് ഭരണം നടത്തുക വനിതകളായിരിക്കും. അതിൽ ഓരോ പഞ്ചായത്തുകൾ വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും അധ്യക്ഷരാകും. ഓരോ പഞ്ചായത്തുകൾ പട്ടികജാതി, പട്ടികവർഗ സംവരണവുമായി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നിടത്താണ് സ്ത്രീകൾ അധ്യക്ഷരാകുക. മുൻ ഭരണസമിതികളിൽ നിന്ന് വ്യത്യസ്തമായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീയും ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയാകും. ഏതൊക്കെ ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുമാണ് സ്ത്രീകൾ അധികാരം നിയന്ത്രിക്കുക എന്നത് സംബന്ധിച്ച വിജ്ഞാപനം വന്നിട്ടില്ല.
Home  Latest news  ഗ്രാമപ്പഞ്ചായത്തുകളിൽ 19 ഇടത്ത് വനിതാ അധ്യക്ഷർ; ഒരു ബ്ലോക്ക് പഞ്ചായത്ത് പട്ടികവർഗ വനിത ഭരിക്കും

