മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ

0
7

കുമ്പള.മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സബ്‌ ജില്ലാപരിധിയിലെ 113 സ്കൂളുകളിൽ നിന്നും അയ്യായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും.

നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം 27 വേദികളിലായി നടക്കും.

സ്കൂൾ കാംപസ്,പഞ്ചായത്ത് ഓഫീസ് മൈതാനം, പയ്യക്കി ഉസ്താദ് കോംപൗണ്ട് എന്നിവിടങ്ങളിലായി പ്രധാന വേദികളുണരും.

27 ന് സ്റ്റേജിതര മത്സരങ്ങളും 28,29,30 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.

28 തിങ്കൾ രാവിലെ 9.30ന് മഞ്ചേശ്വരം എ.ഇ.ഒ ജോർജ് ക്രാസ്ത പതാക ഉയർത്തും.

രാവിലെ 10 ന്

എ.കെ.എം അഷ്റഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. പൈവളിഗെ പഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി.കെ അധ്യക്ഷയാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ മുഖ്യാതിഥിയാകും.

സ്വാഗതസംഘം ജന.കൺവീനർ വിശ്വനാഥ് സ്വാഗതം പറയും.

ജില്ലാ പഞ്ചായത്തംഗങ്ങളായ കമലാക്ഷി, ഗോൾഡൻ അബ്ദുൽ റഹിമാൻ, നാരായണ നായക്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ ലക്ഷ്മി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ റഹിമാൻ ചിപ്പാർ,കണ്ണൂർ ആർ.ഡി.ഡി വിനോദ് കുമാർ എ.കെ, വി.എച്ച്.സി എ.ഡി ഉദയകുമാരി ഇ.ആർ, ഡി.ഡി.ഇ സവിത, പ്രിൻസിപ്പൽ രഘുരാമ ആൾവ കെ.ബി തുടങ്ങിയവർ സംസാരിക്കും.

30 ബുധൻ വൈകിട്ട് 4ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഷമീന ടീച്ചർ അധ്യക്ഷയാകും.

ഡി.ജി.ഇസ്റ്റേറ്റ് പ്രോജക്റ്റ് ഓഫീസർ ഇബ്രാഹീം ബി മുഖ്യാതിഥിയാകും.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജീൻ ലെവീനമൊന്തേരോ, സുന്ദരി ആർ.ഷെട്ടി, ഭാരതി എസ്, റുബീന നൗഫൽ, സുബ്ബണ്ണ ആൾവ, യു.പി താഹിറ യൂസുഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.സരിത എസ്.എൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ് തുടങ്ങിയവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജന. കൺവീനർ വിശ്വനാഥ, പ്രധാന അധ്യാപിക കുമാരി വത്സല, എസ്.എം.സി ചെയർമാൻ അസീസ് കളായി, പ്രചരണ കമ്മിറ്റി കൺവീനർ പ്രവീൺ എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here