പത്തനംതിട്ട: വീണാ ജോർജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമർശിച്ച സി പി എം നേതാവ് പി.ജെ. ജോൺസൺ കോണ്‍ഗ്രസിൽചേര്‍ന്നു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ടാണ് ജോണ്സണ് അടുത്തകാലത്ത് മന്ത്രി വീണാ ജോര്ജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമർശനം ഉന്നയിച്ചിത്. മന്ത്രി പോയിട്ട് എം എൽ എ ആയിപ്പോലും ഇരിക്കാൻ വീണാജോർജ്ജിന് അർഹതയില്ലെന്നും കൂടുതൽ പറയിപ്പിക്കരുതെന്നുമായിരുന്നു വിമർശനം. ഇതേ തുടർന്ന് ജോൺസണെതിരെ സിപിഎം നടപടിയെടുത്തിരുന്നു. എന്നാൽ തുടർന്നും ഇദ്ദേഹം വിമർശനം ഉന്നയിക്കുന്നത് തുടർന്നു.
പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ജോൺസൺ ഡിസിസി ഓഫീസിൽ എത്തിയാണ് കോൺഗ്രസ് അംഗത്വം സ്വികരിച്ചത്. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അംഗത്വം നല്കി.
സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്മാനും, ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായിരുന്നു പി.ജെ. ജോൺസൺ . ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്.