നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശേഖരം ഗോഡൗണുകളിൽ നിന്നും കണ്ടെത്തി

0
30

ഉപ്പള: സ്വീപ് ക്ലീനിങ് ഓപ്പറേഷന്റെ ഭാഗമായി മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ 1700 കിലോഗ്രാം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവയും നിരോധിത കുടിവെള്ള കുപ്പികളും ഗോഡൗണുകളിൽ നിന്നും പിടിച്ചെടുത്തു.

ബന്തിയോടുള്ള 3 ഡി സ്റ്റോർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും കടയില്ലാതെ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നൽകുന്ന BMA സ്റ്റോറിന്റെ ഗോഡൗണിൽ നിന്നുമാണ് ഇത്രയധികം നിരോധിച്ച ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്. ഒറ്റത്തവണ ഉപയോഗ ഉത്പന്നങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും കുഴിച്ചിടുന്നതും പ്രകൃതിക്ക് ഒരുപോലെ ദോഷമാണെന്നതിനാൽ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്.

ഉപ്പള ടൗണിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ മൊത്തക്കച്ചവടം ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടർ പരിശോധന ഉണ്ടാകുമെന്ന് സ്‌ക്വാഡ് ലീഡർ അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി അനു ജയൻ , ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശരീഫ്, ഹെൽത്ത് ഇൻസ്പെക്ടർ രജനി കെ, സ്ക്വാഡ് അംഗം ഷൈലേഷ് ടി സി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here