കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന ഷവര്‍മ്മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മന്‍സ (13), നഫീസത്ത് സുല്‍ഫ(13) തുടങ്ങിയ 14 കുട്ടികളാണ് ചികില്‍സ തേടിയത്. തിങ്കളാഴ്ച രാത്രിയിലാണ് കുട്ടികള്‍ ഷവര്‍മ്മ കഴിച്ചത്. പൂച്ചക്കാട് ഒരു പള്ളിയില്‍ നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി ഭക്ഷണം നല്‍കിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്യ ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ചവര്‍ക്ക് തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ഷവര്‍മ്മ വാങ്ങി നല്‍കുകയായിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ പഴക്കമുള്ള ആഹാരമാണ് ഹോട്ടലിലുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.കാസർഗോഡ് ടൂറിസം ഗൈഡ്
Home Latest news വീണ്ടും വില്ലനായി ഷവർമ? കാസര്‍കോട് പൂച്ചക്കാട് ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ച കുട്ടികൾ ചികിത്സയിൽ

