കുമ്പള പൊലീസ് നിയമം ലംഘിച്ച് വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതായി പരാതി

0
18

കുമ്പള.കുമ്പള പൊലീസ് നിയമം ലംഘിച്ച് വാഹനങ്ങൾ പിഴ ചുമത്തുന്നതായി വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക്ക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കടകളിൽ സാധനങ്ങൾ വാങ്ങാനും മരുന്ന് വാങ്ങാനുമെത്തുന്നവരുടെ വാഹനങ്ങളിൽ പിഴ നോട്ടീസ് പതിക്കുകയാണ്.

ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി കുമ്പള നഗരത്തിൽ അധികൃതർ

എവിടെയും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

കടകൾക്ക് മുന്നിൽ വാഹനം നിർത്തിയിടുന്നതിനാൽ യാതൊരു വിധ ഗതാഗത തടസമുണ്ടാകുന്നതായി വ്യാപാരികൾക്ക് പോലും പരാതിയില്ല.

ഹൈവേ പൊലീസ് ഉൾപ്പെടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാഹനവുമായി എത്തിയവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി

ഉയർന്നിട്ടുണ്ട്.

ദേശീയ പാത അടിപ്പാതകളിലടക്കം

നിയമവിരുദ്ധമായി വാഹന പരിശോധന നടത്തുന്നത് പതിവാണ്.

അതിനിടെ പൊലീസ് മാഫിയകളുമായി ചങ്ങാത്തത്തിലാണ് കേശവ് നായക് കുറ്റപ്പെടുത്തി.

മണ്ണ് കടത്തുമാഫിയകൾക്കെതിരേ നിരവധി പരാതി നൽകിയിട്ടും അവർക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത കുമ്പള പൊലീസാണ് പാവപ്പെട്ട വാഹന ഉടമകളെ ദ്രോഹിക്കുന്നത്.

കുമ്പള അനന്തപുരം വ്യവസായ പാർക്കിന് സമീപം,പൈവളിഗെ ബായാർ പാദക്കൽ പ്രദേശത്ത് നിന്നും കുന്നിടിച്ച് മണ്ണ് കടത്തുന്നത് വ്യാപകമാണ്.

ദിവസേന മുപ്പതോളം ലോഡ് മണ്ണുകളാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത്.

കേരളത്തിലെ വിഭവങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടു പോകുന്ന ഇത്തരം മാഫിയകൾക്കെതിരേ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് കേശവനായക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here