ഉപ്പള: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ദക്ഷിണ കന്നഡ തലപ്പാടിയിലെ അബ്‌ദുൽ ഹമീദ് (48) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച അജാസ് അഹമ്മദിനെ (41) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേക്കു വന്ന സ്‌കൂട്ടറും ഹൊസങ്കടി ഭാഗത്തുനിന്ന് ഉപ്പളയിലേക്കു വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുബൈദ. മക്കൾ: അമാൻ, അസ്മാൻ.Local shopping deals