ആരിക്കാടി ടോൾഗേറ്റ്: ഹൈക്കോടതി ഹർജി ഒൻപതിനു പരിഗണിക്കും

0
34

കുമ്പള : ദേശീയപാത 66 കുമ്പള ആരിക്കാടിയിൽ ടോൾഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജി അടുത്തമാസം ഒൻപതിനു പരിഗണിക്കും. ബുധനാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല. ദേശീയപാതാ അതോറിറ്റിയുടെ അഭിഭാഷകൻ നിലവിൽ നിർമാണ പ്രവൃത്തി നടക്കുന്നില്ലായെന്ന വാദം ഉയർത്തിയിരുന്നു. ഇതു ഹൈക്കോടതി അംഗീകരിക്കുകയും വാദം കേൾക്കാനായി സെപ്‌റ്റംബർ ഒൻപതിലേക്ക് മാറ്റുകയുമായിരുന്നു.

ടോൾഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളും കർമസമിതിയും നൽകിയ ഹർജി നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകേണ്ടിവന്നത്. ആരിക്കാടിയിൽ യുഎൽസിസിയുടെ കരാർ തൊഴിലാളികൾ നിലവിൽ നിർമാണ പ്രവൃത്തികൾ നടത്തുന്നുണ്ട്. ഇതു തടയാനായി എത്തിയ കർമസമിതിയുടെ ഭാരവാഹികളുൾപ്പെടെയുള്ളവരുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ടോൾഗേറ്റ് നിർമാണസ്ഥലത്തേക്ക് കർമസമിതിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ച് സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരിലും പോലീസ് കർമസമിതി പ്രവർത്തകരുടെ പേരിൽ കേസെടുക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here