കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കിസാൻ സേന പുത്തിഗെ പഞ്ചായത്ത് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോട്ടോർ ഉപയോഗിച്ച് പുഴയിൽ നിന്ന് കൃഷി ആവശ്യത്തിന് വെള്ളമെടുക്കാൻ പാടില്ലെന്നും,
കുഴൽ കിണർ വെള്ളം കൃഷിക്കുപയോഗിച്ചാൽ വൈദ്യുതി സൗജന്യം ലഭിക്കില്ലെന്നുമുള്ള തീരുമാനം കർഷകരെ സംബന്ധിച്ചടുത്തോളം കരി നിയമാണ്.
ഇരുനൂറിലധികം കർഷകരെ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ പുത്തിഗെ കൃഷി ഭവൻ നടപടിക്കെതിരെ കിസാൻ സേന പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ ജൂലൈ 10 വ്യാഴാഴ്ച്ച രാവിലെ
10.30ന് കട്ടത്തടുക്കയിൽ നിന്ന് പുത്തിഗെ കൃഷി ഭവനിലേക്ക് ബഹുജന പ്രതിഷേധ മാർച്ച് നടത്തും.
കർഷകരുടെ വൈദ്യുതി കുടിശ്ശിക കൃഷി ഭവൻ തന്നെ അടക്കുക,കുടിശ്ശിക അടച്ച കർഷകർക്ക് പണം തിരികെ നൽകുക, ഒഴിവാക്കിയ കർഷകരെ
സൗജന്യ വൈദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തുക,
പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് കൃഷിക്ക് വെള്ളമെടുക്കാൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലയിലെ എം. എൽ.എമാരും കൃഷി വകുപ്പ് മന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും കിസാൻ സേന ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ
കിസാൻ സേന ജില്ലാ സെക്രട്ടറി ഷുക്കൂർ കാണാജെ,
കിസാൻ സേന പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് പി. അബ്ദുല്ല കണ്ടത്തിൽ,
ജന.സെക്രട്ടറി സുരേഷ് പി.എ അട്ക്കതൊട്ടി, വൈസ് പ്രസിഡൻ്റ് ബാല സുബ്രമണ്യ ഭട്ട് ചക്ക്ണിഗെ, ജോ. സെക്രട്ടറി പ്രസാദ് കക്കപ്പാടി എന്നിവർ സംബന്ധിച്ചു.