പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

0
8

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.

ബ്ലാക്ക് ടീയിലെ ഫ്ലേവനോയ്ഡുകൾ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ബ്ലാക്ക് ടീ പോലുള്ള പല സാധാരണ ഭക്ഷണങ്ങളിലും പാനീയങ്ങളിലും കാണപ്പെടുന്ന സ്വാഭാവികമായി ഉണ്ടാകുന്ന പദാർത്ഥങ്ങളാണ് ഫ്ലേവനോയിഡുകൾ. കട്ടൻ ചായ പതിവായി കുടിച്ചിരുന്ന 881 സ്ത്രീകളിലാണ് പഠനം നടത്തിയത്.

തേയിലയിൽ ഉയർന്ന അളവിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിലെ അയോർട്ടിക് കാൽസിഫിക്കേഷൻ (AAC) വ്യാപകമാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ പറയുന്നു.

ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, ഉണക്കമുന്തിരി, ഡാർക്ക് ചോക്ലേറ്റ് എന്നിവയിലും ഫ്ലേവനോയ്ഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയതും ഇസിയു ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഇന്നൊവേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനുമായ ബെൻ പാർമെന്റർ പറഞ്ഞു.

ദിവസവും കുടിക്കുന്ന ഓരോ കപ്പ് കട്ടൻ ചായയും രക്തസമ്മർദ്ദം, ഹൃദയാഘാതം പക്ഷാഘാതം പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് കട്ടൻ ചായ. ചായ കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ദിവസവും കുറഞ്ഞത് രണ്ട് കപ്പ് ചായ കുടിക്കുന്നത് പക്ഷാഘാത സാധ്യത 16 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.‌

മധുരം ചേർക്കാതെ കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. ചായയിലെ പോളിഫെനോളുകൾ ചിലതരം ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ബ്ലാക്ക് ടീ സ്ക്വാമസ് സെൽ കാർസിനോമ സ്കിൻ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് കണ്ടെത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here