കാസർകോട് : അപകടകരമാംവിധം ജലനിരപ്പുയർന്നതിനെത്തുടർന്ന് സംസ്ഥാന ജലസേചനവകുപ്പ് ജില്ലയിലെ ഉപ്പള പുഴയിൽ ഓറഞ്ച് ജാഗ്രതയും മൊഗ്രാൽ, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഒരുകാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു. ആളുകൾ അധികൃതരുടെ നിർദേശപ്രകാരം പ്രളയ സാധ്യതയുള്ള ഇടങ്ങളിൽനിന്ന് മാറിത്താമസിക്കാൻ തയ്യാറാകണം.
Home Latest news പ്രളയ സാധ്യത മുന്നറിയിപ്പ്; ഉപ്പള, മൊഗ്രാല്‍, ഷിറിയ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം