കർണാടകയിൽ വൻ ബാങ്ക് കൊള്ള; കവർന്നത് 59 കിലോ സ്വർണം

0
251

കർണാടക: കർണാടകയിൽ വീണ്ടും വൻ ബാങ്ക് കൊള്ള. 52 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചതായി വിവരം. കർണാടകയിലെ വിജയപുരയിലെ കാനറ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിലാണ് സംഭവം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിതെന്ന് പറയപ്പെടുന്നു 51 കിലോ സ്വർണം കൊള്ളയടിച്ചതായിട്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മുതൽ മെയ് 25 ഞായറാഴ്ച വരെ ഘട്ടം ഘട്ടമായി സ്വർണം കടത്തി. മോഷ്ടാക്കളുടെ സംഘത്തിൽ എട്ട് മുതൽ പത്ത് പേർ വരെയുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here