അഹമ്മദാബാദ്: ഗുജറാത്തിൽ വിമാനം തകർന്നു വീണു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട AI – 171 എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 200ൽ അധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന.
ടേക്ക് ഓഫിനിടെ വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം ആരംഭിച്ചു.