കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് സഹോദരന് അബൂബക്കര്‍ പറഞ്ഞു. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം വ്യക്തമല്ലെന്നും സ്പോണ്സറുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍. മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. നസ്രിയയാണ് ഭാര്യ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്