മംഗ്ളൂരു: ബജ്‌പെയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദക്ഷിണകന്നഡ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ബന്ദ്. കടകളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. വാഹന സര്‍വ്വീസും നിലച്ചു. മംഗ്‌ളൂരു നഗരത്തില്‍ വെള്ളിയാഴ്ച്ച രാവിലെ റോഡിലിറങ്ങിയ സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മംഗ്ളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പരിധിയില്‍ 144 പ്രകാരവും ദക്ഷിണ കന്നഡയില്‍ പൊലീസ് ആക്ട്പ്രകാരവും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അക്രമ സംഭവങ്ങള്‍ തടയുന്നതിന് കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ സായുധ പൊലീസിനെ മംഗ്‌ളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് സുഹാസ് ഷെട്ടിയെ ഒരു സംഘം ആള്‍ക്കാര്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു. പൊലീസ് പരിശോധനയില്‍ കൊലപാതകത്തിനു ഉപയോഗിച്ചതെന്നു കരുതുന്ന ചോര പുരണ്ട കത്തി കണ്ടെടുത്തു. അതേ സമയം ബണ്ട്വാളില്‍ ഒരു യുവാവിന് വെട്ടേറ്റതായി റിപ്പോര്‍ട്ടുണ്ട്. വിവരമറിഞ്ഞ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജ്‌പെയിലെ കൊലപാതകത്തെ തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍. ഹിതേന്ദ്ര മംഗ്‌ളൂരുവിലെത്തി
Home Latest news ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: ദക്ഷിണ കന്നഡ ബന്ദ് പൂര്‍ണ്ണം; മംഗ്‌ളൂരുവില്‍ ബസിനു നേരെ കല്ലേറ്, നഗരത്തില്‍...