ആലപ്പുഴ ഷാൻ വധക്കേസ്; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കേരളം സുപ്രിം കോടതിയിൽ

0
114

ഡൽഹി: ആലപ്പുഴയിലെ എസ് ഡിപിഐ നേതാവ് കെ.എസ് ഷാൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സുപ്രിം കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം. ആർഎസ്എസുകാരായ പ്രതികൾ സ്വൈര്യ വിഹാരം നടത്തുന്നത് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സംസ്ഥാനം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

 

2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ബി.ജെ.പി ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഈ വിചാരണ പൂർത്തിയാവുകയും പിഎഫ്ഐ-എസ്‍ഡിപിഐ പ്രവർത്തകരായ പ്രതികൾക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരിയിൽ വയലാറിൽ നന്ദു എന്ന ആര്‍എസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടതിൻ്റെ തുടർച്ചയായാണ് ഷാൻ,രൺജിത് കൊലപാതകങ്ങൾ നടന്നത്.

കഴിഞ്ഞ ഡിസംബറിൽ പ്രതികളായ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here