കാസർകോഡ്: കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സർവീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡിൽ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകൾക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാഞ്ഞങ്ങാട് കൂളിയങ്കാലിൽ ദേശീയപാത 66ലാണ് റോഡ് തകർന്നത്. വളരെ ഗുരുതരമായ അവസ്ഥയിലാണ് ഈ റോഡുള്ളത്. ഏകദേശം 50 മീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരിക്കുകാണ്. വളരെ ആഴത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാർ ഉൾപ്പെടെ ഇടപെട്ടാണ് ഇവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. അധികൃതർ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപണമുന്നയിക്കുന്നത്.