602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത് വനിതകൾ; സംവരണ സീറ്റുകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി

0
100

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണംചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്‍റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍

പഞ്ചായത്ത് -471

ബ്ലോക്ക് -77

മുനിസിപ്പാലിറ്റി-44

കോർപ്പറേഷൻ-3

ജില്ലാ പഞ്ചായത്ത്-7

ആകെ-602

14 ജില്ലാ പഞ്ചായത്തുകളിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്‍റാകും. ആറ് കോർപറേഷനുകളിൽ 3 ഇടത്തു വനിതാ മേയർമാരാകും. പട്ടികജാതി-വർഗത്തിലെ ഉൾപ്പെടെ വനിതകൾക്ക് ആകെ സംവരണം ചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തിൽ പട്ടികജാതി പ്രസിഡൻ്റ്. ഇതിൽ 46 ഇടത്ത് വനിതകൾ. പട്ടികവർഗത്തിന് 16 പഞ്ചായത്തുകൾ. ഇതിൽ എട്ടിൽ വനിതാ പ്രസിഡന്‍റ് എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ 152 ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. 67 ബ്ലോക്കിൽ ആർക്കും പ്രസിഡൻ്റാകാം. 77 ബ്ലോക്ക് വനിതകൾക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളിൽ അധ്യക്ഷസ്ഥാനം സം വരണംചെയ്തിട്ടുണ്ട്. അതിൽ എട്ടെണ്ണം വനിതകൾക്ക്. പട്ടിക വർഗത്തിന് മൂന്ന് ബ്ലോക്ക്. അതിൽ രണ്ടിടത്ത് വനിതാ അധ്യക്ഷർ. 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതാ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് വനിത. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗം അധ്യക്ഷസ്ഥാനം എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here