മഴയിൽ അടിയേറ്റ്‌ കെഎസ്‌ഇബി; ഒടിഞ്ഞത്‌ 12000 വൈദ്യുതി പോസ്റ്റ്, നഷ്ടം 56.7 കോടി

0
100

കോട്ടയം: രണ്ടുദിവസത്തെ കനത്തമഴയിൽ സംസ്‌ഥാനത്ത്‌ കെഎസ്‌ഇബിക്ക്‌ കനത്തനഷ്‌ടം. 25 ഇലക്‌ട്രിക്കൽ സർക്കിളിലായി 12000 വൈദ്യുതി പോസ്‌റ്റുകളാണ്‌ 48 മണിക്കൂറിനിടെ ഒടിഞ്ഞത്‌. 48 ട്രാൻസ്‌ഫോർമറുകൾ തകരാറിലായി. ആകെ 56.7 കോടി രൂപയുടെ നഷ്‌ടമാണ്‌ കെഎസ്‌ഇബിയ്‌ക്കുണ്ടായതെന്നും അധികൃതർ അറിയിച്ചു.

18100 ട്രാൻസ്‌ഫോർമർ പരിധിയിലായി 30 ലക്ഷം ഉപഭോക്‌താക്കൾക്ക് വൈദ്യുതിതടസ്സം നേരിട്ടു. ഇതിൽ 8.6 ലക്ഷം ഉപഭോക്‌താക്കൾക്ക്‌ വൈദ്യുതി പുനഃസ്‌ഥാപിക്കാനുണ്ടെന്ന്‌ കെഎസ്‌ഇബി ഡിസ്‌ട്രിബ്യൂഷൻ വിഭാഗം പറയുന്നു.

സബ്‌സ്‌റ്റേഷനിലെ ജീവനക്കാരെക്കൂടി നിയോഗിച്ച്‌ വൈദ്യുതിതടസ്സം നീക്കാനുള്ള തീവ്രശ്രമത്തിലാണ്‌ കെഎസ്‌ഇബി. മഴ കുറഞ്ഞാൽ ചൊവ്വാഴ്‌ച വൈകീട്ടോടെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്‌ഥാപിക്കാനാകുമെന്ന്‌ ഡിസ്‌ട്രിബ്യൂഷൻ വിഭാഗം ഡയറക്‌ടർ സജി പൗലോസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here