ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്നു; കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

0
17

കാസർകോട്∙ മാതാവ് ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിയുടെ മുകളിലേക്ക് വീണ് മരിച്ചു. കാസർകോട് നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മാതാവ് സുലൈഖ ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

കുട്ടി കാല്‍വഴുതിയാണ് കുട്ടി കത്തിക്കു മുകളിലേക്ക് വീണതെന്നാണ് വിവരം. പലകയില്‍ ഘടിപ്പിക്കുന്ന പ്രത്യേകതരം കത്തി ഉപോഗിച്ചായിരുന്നു ചക്ക മുറിച്ചിരുന്നത്. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള മുറിവേൽക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here