സ്വർണവില രാവിലെ കൂടി, ഉച്ചക്ക് കുറഞ്ഞു; വിലയിൽ വൻ മാറ്റം

0
18

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഉച്ചക്ക് വില കുറയുകയായിരുന്നു. ഗ്രാമിന് 60 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 8,935 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വില 480 രൂപ കുറഞ്ഞു. 71,480 രൂപയായാണ് വില കുറഞ്ഞത്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995രൂപയും പവന് 71,960 രൂപയുമായിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.5 ശതമാനം ഇടിവാണ് ഉണ്ടായത്. 3,325.99 ഡോളറായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.2 ശതമാനം ഇടിഞ്ഞ് 3,325 ഡോളറായും ഇടിഞ്ഞു. എന്നാൽ, ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയതിന് ശേഷം ഡോളർ ഇൻഡക്സിൽ ഇന്ന് നേരിയ വളർച്ച രേഖപ്പെടുത്തി.

ഫെഡറൽ റിസർവിന്റെ വായ്പനയം വരും ദിവസങ്ങളിൽ പുറത്ത് വരും. ഇത് സ്വർണവിലയെ സ്വാധീനിച്ചേക്കും. ഇതിനൊപ്പം യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന ചില നിർണായക കണക്കുകൾ വെള്ളിയാഴ്ച പുറത്ത് വരുന്നുണ്ട്. വ്യക്തിഗത ഉപഭോഗത്തെ സംബന്ധിക്കുന്ന കണക്കുകളാണ് പുറത്തുവരിക. ഇതും സ്വർണവിലയെ സ്വാധീനിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here