ദില്ലി: ഡോണുകളും മൈസൈലാക്രമണവുമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. ഡ്രോണുകളും മിസൈലുകളുമായി പാകിസ്ഥാൻ പ്രകോപനം ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാം ഇന്ത്യൻ സേന നിഷ്പ്രഭമാക്കിയിട്ടുണ്ട്. എങ്കിലും ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചത്. 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചവെന്ന് ഡി ജി സി എയെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പി ടി ഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 14 വരെയാണ് നിയന്ത്രണമെന്ന് ഡി ജി സി എ വ്യക്തമാക്കിയതായി പി ടി ഐ അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളാണ് എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾക്കും താൽക്കാലികമായി അടച്ചിടുന്നത്.
അടച്ചിട്ട വിമാനത്താവളങ്ങളും പട്ടിക ഇപ്രകാരം
1. അധംപൂർ
2. അംബാല
3. അമൃത്സർ
4. അവന്തിപൂർ
5. ബതിൻഡ
6. ഭുജ്
7. ബിക്കാനീർ
8. ചണ്ഡീഗഡ്
9. ഹൽവാര
10. ഹിൻഡൻ
11. ജയ്സാൽമീർ
12. ജമ്മു
13. ജാംനഗർ
14. ജോധ്പൂർ
15. കാണ്ട്ല
16. കാൻഗ്ര (ഗഗ്ഗൽ)
17.കേശോദ്
18.കിഷൻഗഡ്
19. കുളു മണാലി (ഭുണ്ടാർ)
20. ലേ
21. ലുധിയാന
22. മുണ്ട
23. നലിയ
24. പത്താൻകോട്ട്
25. പട്യാല
26. പോർബന്ദർ
27. രാജ്കോട്ട് (ഹിരാസർ)
28. സർസാവ
29. ഷിംല
30. ശ്രീനഗർ
31. തോയിസ്
32. ഉത്തർലൈ
ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവിൽ വിമാന പ്രവർത്തനങ്ങളും ഈ കാലയളവിൽ നിർത്തിവച്ചിരിക്കും.