മകൻവരുന്നു, അച്ഛന്റെ വഴിയിൽ; പോർച്ചുഗൽ അണ്ടർ 15 ടീമിൽ ഇടംപിടിച്ച് ക്രിസ്റ്റ്യാനോയുടെ മകൻ

0
7

ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ് പോർച്ചുഗൽ അണ്ടർ 15 ടീമിൽ ഇടംപിടിച്ചു. റൊണാൾഡോയുടെ മൂത്തമകനായ സാന്റോസിന് ഇതാദ്യമായാണ് ദേശീയ ടീമിലേക്കുള്ള വിളി വരുന്നത്.

ക്രൊയേഷ്യയിൽ മെയ് 13 മുതൽ 18 വരെ നടക്കുന്ന ടൂർണമെന്റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് എന്നിവരെ എതിരിടാനുള്ള പോർച്ചുഗൽ 15 ടീമിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ ഇടം പിടിച്ചത്. മകൻ ടീമിൽ ഇടംപിടിച്ചതിന് പിന്നാ​ലെ നിന്നെയോർത്ത് അഭിമാനിക്കുന്നു എന്ന് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

2010 ജൂൺ 17ന് ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയറാണ് റൊണാൾഡോയുടെ മൂത്തമകൻ. എന്നാൽ ഈ കുഞ്ഞിന്റെ അമ്മ ആരാണെന്ന് റൊണാൾഡോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഇതടക്കം അഞ്ച് ​മക്കളാണ് റൊണാൾഡോക്കുള്ളത്. സ്പാനിഷ് മോഡൽ ജോർജീന റോഡ്രിഗ്രസാണ് നിലവിൽ റൊണാൾഡോയുടെ പങ്കാളി.

LEAVE A REPLY

Please enter your comment!
Please enter your name here