ബെംഗളൂരു: കർണാടക ബണ്ട്വാൾ കംബോഡിയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബെള്ളൂർ സ്വദേശി അബ്ദുൾ റഹീമിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇയാളെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണൽ തൊഴിലാളികളായ ഇവരെ മണൽ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. അക്രമത്തിനിരയായ ഇംതിയാസ് സംഭവസ്ഥലത്ത് വെച്ച്തന്നെ കൊല്ലപ്പെട്ടു. സംഭവത്തിൽ ശക്തമായ അന്വേഷണം നടക്കുന്നതായും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും മംഗ്ലൂരു പൊലീസ് അറിയിച്ചു.
ഈയിടേയായി കർണാടകയിൽ ഇത്തരം കൊലപാതകങ്ങൾ കൂടി വരികയാണ്.