മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉപ്പള ഐല സ്വാദേശി മരിച്ചു

0
15

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള നയാബസാർ ഐലയിലെ കല്‍പേഷാ(35)ണ് മരിച്ചത്. ചൊവ്വാഴ്ച 12 മണിയോടെയാണ് അപകടം. കല്‍പേഷ് സ്‌കൂട്ടര്‍ യാത്രക്കാരനായിരുന്നു. അപകടമുണ്ടായ ഉടനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കല്‍പേഷ് വഴിക്കു വച്ചു മരിച്ചു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഐല മൈതാനത്തിനു അടുത്താണ് കല്‍പേഷിന്റെ താമസം. ഉമേശ്-സരയൂ ടീച്ചര്‍ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സ്വാതി ഗര്‍ഭിണിയാണ്. സഹോദരി: പൂര്‍ണ്ണിമ. കര്‍ണ്ണാടക കെഎസ്ആര്‍ടിസി റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കല്‍പേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here