മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്തു വയസ്സുകാരനെയും 16കാരിയേയും പീഡിപ്പിച്ചു; രണ്ടു പേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

0
311

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടിടങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പത്തുവയസുള്ള ആണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഉപ്പള, ആര്‍.എസ് റോഡിലെ റുക്‌സാന മന്‍സിലില്‍ ഷേഖ് മൊയ്തീന്‍(40)ആണ് അറസ്റ്റിലായ ഒരു പ്രതി. ഇയാളെ രണ്ടാഴ്ചത്തേക്ക് കാസര്‍കോട് സബ് ജയിലില്‍ റിമാന്റു ചെയ്തു. മറ്റൊരു കേസില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മാതാവിന്റെ ഉപ്പയാണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്. മാതാവിന്റെ വീട്ടിലാണ് പെണ്‍കുട്ടി താമസം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു പീഡനമെന്നു പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here