ഇങ്ങനെയൊരു സ്കോർ കാർ‍‍‍ഡ് ക്രിക്കറ്റിൽ ആദ്യം; 427 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഓൾ ഔട്ടായത് വെറും 2 റൺസിന്

0
173

ലണ്ടൻ: ക്രിക്കറ്റില്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമുകള്‍ തകര്‍ന്നടിയുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു തകര്‍ച്ച ആദ്യമായിട്ടായിരിക്കും. 427 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഓള്‍ ഔട്ടായത് വെറും രണ്ട് റണ്‍സിനായിരുന്നു. അതില്‍ ഒരു റണ്‍ വൈഡിലൂടെ ലഭിച്ചതും.

ഇംഗ്ലണ്ടിലെ മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗില്‍ റിച്ച്മൗണ്ട് ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടൻ സിസിയും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ ബാറ്റിംഗ് തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചത്. സാധാരണനിലയിലായിരുന്നു മത്സരം തുടങ്ങിയത്. ടോസ് നേടിയ റിച്ച്മൗണ്ട് എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നോര്‍ത്ത് ലണ്ടന്‍ സിസി 45 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 426 റണ്‍സ് നേടി. നോര്‍ത്ത് ലണ്ടന്‍ സിസിക്കായി ഓപ്പണര്‍ ഡാന്‍ സിമണ്‍സ് 140 റണ്‍സ് നേടിയപ്പോള്‍ റിച്ച്മൗണ്ട് 92 എക്സ്ട്രാസ് വഴങ്ങി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഇതില്‍ 63 റണ്‍സും വൈഡായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here